ഉമർ സാദിഖിന് എ സി എൽ ഇഞ്ച്വറി, 9 മാസങ്ങളോളം പുറത്ത് ഇരിക്കും

Newsroom

Img 20220913 034217

നൈജീരിയൻ താരവും റയൽ സോസിഡാഡിന്റെ ഫോർവേഡായ ഉമർ സാദിഖിന് എ സി എൽ ഇഞ്ച്വറി. താരം ദീർഘനാളത്തേക്ക് കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും. ഗെറ്റാഫെയ്‌ക്കെതിരെ ഞായറാഴ്ച നടന്ന മത്സരത്തിനിടയിൽ 38-ാം മിനിറ്റിൽ ആണ് ഉമർ സാദിഖിന് പരിക്കേറ്റത്. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ആയിരുന്നു അൽമേരിയയിൽ നിന്ന് ഉമർ സാദിഖ് റയൽ സോസിഡാഡിൽ എത്തിയത്.

എ സി എൽ

25കാരനായ സാദിഖിന് അടുത്ത ദിവസങ്ങളിൽ ശസ്ത്രക്രിയ നടത്തും. താരം 9 മാസത്തോളം പുറത്ത് ഇരിക്കേണ്ടി വരും. അത്ലറ്റിക്കോ മാഡ്രിഡുമായുള്ള 1-1ന്റെ സമനിലയിൽ ഗോൾ നേടിക്കൊണ്ട് ആണ് സാദിഖ് സോസിഡാഡിനായി അരങ്ങേറ്റം നടത്തിയത്. യൂറോപ്പ ലീഗ് ഗ്രൂപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും താരം കളിച്ചിരുന്നു.