ആഴ്സണലിന്റെ മധ്യനിരയിൽ ഒരു പുതിയ വിയേര!!

ആഴ്സണൽ മധ്യനിരയിൽ ഒരു പുതിയ വിയേര. അവർ പോർച്ചുഗീസ് യുവതാരം ഫാബിയോ വിയേരയെ സ്വന്തമാക്കി. അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ ഫാബിയോ വിയേരയെ സൈൻ ചെയ്തതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. 22കാരനായ 2027വരെയുള്ള കരാറിൽ ഒപ്പുവെച്ചു.
20220621 214713

35 മില്യൺ യൂറോയും ഒപ്പം ആഡ് ഓണുമായി 50 മില്യണോളം ട്രാൻസ്ഫർ തുകയായി ആഴ്സണൽ പോർട്ടോയ്ക്ക് നൽകും. 2021-22 സീസണിൽ പോർച്ചുഗീസ് ക്ലബ്ബിനായി 22-കാരൻ 39 മത്സരങ്ങൾ കളിച്ചു. ഏഴ് ഗോളുകളും 16 അസിസ്റ്റുകളും അവിടെ സംഭാവന ചെയ്തു. പോർട്ടോയിലെ യൂത്ത് സിസ്റ്റത്തിലൂടെ വന്ന വിയേരക്ക് വലിയ ഭാവി ആണ് പ്രവചിക്കപ്പെടുന്നത്.