സിദാൻ പി എസ് ജി പരിശീലകൻ ആകില്ല എന്ന് ഉറപ്പായി

സിനദിൻ സിദാൻ പി എസ് ജി പരിശീലകനാവില്ല എന്ന് ഉറപ്പായി. ഇന്ന് അൽ ഖലീഫി തന്നെ പി എസ് ജിയിൽ സിദാൻ എത്തില്ല എന്ന് വ്യക്തമാക്കി. സിദാനെ അല്ല പരിശീലകനായി ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ വേറെ പരിശീലകനെ ആണ് ലക്ഷ്യമിടുന്നത്. ടീമിന്റെ ടാക്റ്റിക്സിന് അനുയോജ്യമായ പരിശീലകനെ ആണ് ലക്ഷ്യമിടുന്നത് എന്ന് അൽ ഖലീഫി പറഞ്ഞു.

പി എസ് ജിയുടെ പുതിയ പരിശീലകനായി ഗാൽറ്റിയർ തന്നെ എത്തും എന്നാണീ വാക്കുകൾ നൽകുന്ന സൂചനകൾ. അടുത്ത ആഴ്ച ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. ഫ്രഞ്ച് ക്ലബായ നീസിന്റെ പരിശീലകൻ ആണ് ക്രിസ്റ്റോഫ് ഗാൽറ്റിയർ.