വനിതകളുടെ ജാവ്‍ലിന്‍ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിയ്ക്ക് ഫൈനലിലേക്ക് യോഗ്യതയില്ല. ഇന്ന് ഗ്രൂപ്പ് എയിലെ താരങ്ങള്‍ക്കൊപ്പം യോഗ്യത റൗണ്ടിനിറങ്ങിയ താരം 54.04 മീറ്ററാണ് ഏറ്റവും മികച്ച ശ്രമമായി എറിഞ്ഞത്. ഗ്രൂപ്പ് എ യിൽ 15 അത്‍ലീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ട ക്രൊയേഷ്യയുടെ സാറ കൊലാക് അവസാന സ്ഥാനക്കാരിയായപ്പോള്‍ 14ാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ താരം.
തന്റെ പേഴ്സണൽ ബെസ്റ്റായ 63.24 എറിയുവാന്‍ താരത്തിന് സാധിച്ചിരുന്നുവെങ്കില്‍ നേരിട്ടുള്ള യോഗ്യത താരത്തിന് ലഭിക്കുമായിരുന്നു. 63 മീറ്ററായിരുന്നു നേരിട്ടുള്ള യോഗ്യതയ്ക്കുള്ള മാര്‍ക്ക്.
അന്നു തന്റെ ആദ്യ ശ്രമത്തിൽ 50.35 മീറ്ററും രണ്ടാം ശ്രമത്തിൽ 53.19 മീറ്ററും മൂന്നാം ശ്രമത്തിൽ 54.04 മീറ്ററുമാണ് എറിഞ്ഞത്. പോളണ്ടിന്റെ മരിയ ആന്‍ഡ്രേജിസ്ക് ആണ് ഗ്രൂപ്പിൽ നിന്ന് നേരിട്ടുള്ള യോഗ്യത നേടിയ ഏക താരം.