രോഹിത്തിനൊപ്പം ഇറങ്ങുക രാഹുല്‍

മയാംഗ് അഗര്‍വാളിനെ ആദ്യ ടെസ്റ്റിൽ കൺകഷന്‍ ഇന്ത്യയ്ക്ക് കളിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെ ഓപ്പണിംഗിൽ ഇന്ത്യയ്ക്ക് പുതിയ പ്രതിസന്ധി. ശുഭ്മന്‍ ഗില്ലിനെ നേരത്തെ തന്നെ നഷ്ടമായതിനാൽ ഇന്ത്യ ഇനി കെഎൽ രാഹുലിനെ നോട്ടിംഗാം ടെസ്റ്റിൽ ഓപ്പണറായി ഇറക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

മുമ്പ് ഓപ്പണിംഗ് ദൗത്യം ഏറ്റെടുത്തിട്ടുള്ള ഹനുമ വിഹാരിയാണ് മറ്റൊരു സാധ്യത. 36 ടെസ്റ്റിൽ 34 എണ്ണത്തിൽ ഓപ്പൺ ചെയ്ത രാഹുല്‍ കൂടുതൽ മത്സരങ്ങളില്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ഹനുമ വിഹാരി ഓപ്പണിംഗിൽ രാഹുലിനെക്കാള്‍ കുറവ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

സന്നാഹ മത്സരത്തിൽ മികച്ച ഫോമിലുള്ള താരമാണ് കെഎൽ രാഹുല്‍. പരിശീലനത്തിനിടെ മുഹമ്മദ് സിറാജ് എറിഞ്ഞ പന്ത് ഹെല്‍മറ്റിൽ കണ്ടതാണ് മയാംഗിനും ഇന്ത്യയ്ക്കും തിരിച്ചടിയായത്.