വിയര്‍പ്പൊഴുക്കാതെ ഒരു ഇന്ത്യന്‍ ജയം, അങ്കുല്‍ റോയ്ക്ക് 5 വിക്കറ്റ്

- Advertisement -

പാപുവ ന്യു ഗിനിയ്ക്കെതിരെ അനായാസ ജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ അങ്കുല്‍ റോയിയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഗിനിയെ 21.5 ഓവറില്‍ ഇന്ത്യ 64 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. 15 റണ്‍സ് എടുത്ത ഒവിയ സാം ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ മാത്രമാണ് ഗിനി നിരയില്‍ രണ്ടക്കം കടന്നത്. അങ്കുല്‍ സുധാകര്‍ റോയ് 6.5 ഓവറില്‍ 2 മെയിഡനുകള്‍ ഉള്‍പ്പെടെ 14 റണ്‍സ് വിട്ടു നല്‍കി 5 വിക്കറ്റ് നേടുകയായിരുന്നു. ശിവം മാവി രണ്ട് വിക്കറ്റും കമലേഷ് നാഗര്‍കോടി, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 8ാം ഓവറില്‍ വിജയം നേടി. 65 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം തികച്ചു. 39 പന്തില്‍ നിന്ന് 57 റണ്‍സാണ് നേടിയത്. മന്‍ജോത് കല്‍റ 9 റണ്‍സ് നേടി ക്രീസില്‍ ക്യാപ്റ്റന് പിന്തുണ നല്‍കി ഇന്ത്യയെ 10 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement