“ഫുട്ബോളിനോട് സ്നേഹം ഉണ്ടെങ്കിൽ ആരാധകർ സ്റ്റേഡിയത്തിൽ വരും” അനസ്

Photo: Scroll.in
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ നാളെ നടക്കുന്ന ഹോം മത്സരം ബഹിഷ്കരിക്കാനുള്ള ആരാധകരുടെ തീരുമാനത്തിൽ പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് അനസ് എടത്തൊടിക. കേരള മോശം പ്രകടനങ്ങളിൽ പ്രതിഷേധിച്ച് നാളെ സ്റ്റേഡിയം ശൂന്യമാക്കി പ്രതിഷേധിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തീരുമാനിച്ചിരുന്നു. നാളെ ജംഷദ്പൂരിനെതിരായ കൊച്ചിയിൽ നടക്കുന്ന മത്സരത്തിലാകും ഈ പ്രതിഷേധം നടക്കുന്നത്.

ആരാധകർ കേരള ബ്ലാസ്റ്റേഴ്സിനെയും ഫുട്ബോളിനെയും സ്നേഹിക്കുന്നുണ്ട് എങ്കിൽ അവർ എന്തായാലും സ്റ്റേഡിയത്തിൽ എത്തും എന്നാണ് വിശ്വാസം എന്നാണ് അനസ് പറഞ്ഞത്. സ്റ്റേഡിയത്തിൽ ആരാധകർ എത്തി തങ്ങളെ പിന്തുണച്ചാലെ ആത്മവിശ്വാസം വർധിക്കുകയുള്ളൂ എന്ന് അനസ് പറയുന്നു. പ്രത്യേകിച്ച് മലയാളി താരങ്ങളായ തന്നെ പോലുള്ളവർക്ക് മലയാളികളുടെ സ്നേഹം നിർബന്ധമാണെന്നും അനസ് പറഞ്ഞു.

Advertisement