“ആരാധകർ കളി കാണാൻ വരില്ല എന്നത് താൻ അറിഞ്ഞിട്ടില്ല, അത് അവരുടെ ഇഷ്ടം” ജെയിംസ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ നാളെ നടക്കുന്ന ഹോം മത്സരം ബഹിഷ്കരിക്കാനുള്ള ആരാധകരുടെ തീരുമാനത്തെ കുറിച്ച് തനിക്ക് അറിവില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ് പറഞ്ഞു‌. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങളിൽ പ്രതിഷേധിച്ച് സ്റ്റേഡിയം ശൂന്യമാക്കി പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. നാളെ ജംഷദ്പൂരിനെതിരായ കൊച്ചിയിൽ നടക്കുന്ന മത്സരത്തിലാകും ഈ പ്രതിഷേധം നടക്കുന്നത്.

എന്നാൽ ഇങ്ങനെയൊരു പ്രതിഷേധത്തെ കുറിച്ച് അറിയില്ല എന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു. ആരാധകരായ മഞ്ഞപ്പടയുടെ ഇങ്ങനെ ഒരു ഔദ്യോഗിക പ്രഖ്യാപനം എവിടെയും താൻ കണ്ടില്ല എന്നും ജെയിംസ് പറഞ്ഞു. എങ്കിലും അങ്ങനെയൊരു രീതി അവർ സ്വീകരിക്കുന്നു എങ്കിൽ അത് അവരുടെ ഇഷ്ടമാണെന്നും അവർക്ക് അതിനുള്ള അവകാശം ഉണ്ട് എന്നും ജെയിംസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരാണ് ഇന്ത്യയിലെ മികച്ചത് എന്ന് താൻ എല്ലാവരോടും പറയുന്നതാണ് എന്നും ആ അഭിപ്രായം ഒന്നും കൊണ്ടും മാറില്ല എന്നും ജെയിംസ് പറഞ്ഞു.

Advertisement