പാലാഴിയ്ക്കെതിരെ എട്ട് വിക്കറ്റ് വിജയവുമായി അലയന്‍സ്

- Advertisement -

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ അലയന്‍സിന് എട്ട് വിക്കറ്റ് വിജയം. പാലാഴി ടൂര്‍സ് & ട്രാവല്‍സിനെതിരെയാണ് ടീമിന്റെ വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാലാഴി 12.2 ഓവില്‍ 50 റണ്‍സിന് ഓള്‍ഔട്ട് ആയി. 18 റണ്‍സ് നേടിയ ശ്രീലാല്‍ ആണ് പാലാഴിയുടെ ടോപ് സ്കോറര്‍. അലയന്‍സിനായി ശബരിനാഥ് നാലും ചിക്കു ജേക്കബ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ അശ്വിന് രണ്ട് വിക്കറ്റ് ലഭിച്ചു.

അലയന്‍സിന് വേണ്ടി മഞ്ജിത്ത് മനോഹരന്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 8 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് നേടി തങ്ങളുടെ രണ്ടാം ജയം ടീം കുറിച്ചു. പാലാഴി ബൗളര്‍മാരില്‍ ബിഎസ് പ്രമോദിനാണ് രണ്ട് വിക്കറ്റും ലഭിച്ചത്.

Advertisement