കൊടുംകാറ്റായി നസീം ഷായും യാസിർ ഷായും, ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ഇന്നിംഗ്സ് ജയം

Photo: Twitter/@TheRealPCB
- Advertisement -

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റിൽ പാകിസ്ഥാന് ജയം. ഒരു ഇന്നിങ്സിനും 44 റൺസിനുമായിരുന്നു പാകിസ്ഥാന്റെ വിജയം. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പരയിൽ പാകിസ്ഥാൻ 1-0ന് മുൻപിലെത്തി. രണ്ടാം ഇന്നിങ്സിൽ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 212 റൺസ് വേണ്ടിയിരുന്നു ബംഗ്ലാദേശ് വെറും 168 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് വീതം വീഴ്ത്തിയ യാസിർ ഷാ – നസീം ഷാ കൂട്ടുകെട്ടാണ് പാകിസ്ഥാന് ജയം അനായാസമാക്കിയത്. രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കം ബംഗ്ലാദേശിന് ലഭിച്ചെങ്കിലും നസീം ഷാ ഇന്നലെ നേടിയ ഹാട്രിക് ബംഗ്ളദേശിന്റെ തകർച്ചക്ക് വഴി ഒരുക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിന് വേണ്ടി മോമിനുൾ ഹഖ്(41), നജ്മുൽ ഹൊസൈൻ(38), തമിം ഇക്ബാൽ(34),ലിറ്റൻ ദാസ്(29) എന്നിവർ മാത്രമാണ് കുറച്ചെങ്കിലും പൊരുതി നോക്കിയത്.

നേരത്തെ ഷാൻ മസൂദിന്റെയും ബാബർ അസമിന്റെയും സെഞ്ചുറികളുടെ പിൻബലത്തിലാണ് പാകിസ്ഥാൻ ആദ്യ ഇന്നിങ്സിൽ 445 റൺസ് സ്വന്തമാക്കിയത്. ബാബർ അസം 143 റൺസും ഷാൻ മസൂദ് 100 റൺസുമെടുത്താണ് പുറത്തായത്.

Advertisement