“ഇത് താൻ എടുത്ത ഏറ്റവും പ്രയാസമുള്ള തീരുമാനം” – അഗ്വേറോ വിരമിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീന താരവും മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസവുമായ സെർജിയോ അഗ്വേറോ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇന്ന് ഒരു പത്ര സമ്മേളനം വിളിച്ച് താരം വിരമിക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. ബാഴ്സലോണക്കായി കളിക്കുന്നതിനിടയിൽ നെഞ്ചു വേദന അനുഭവപ്പെടുകയും പിന്നീട് ഹൃദയ സംബന്ധമായ പ്രശ്നം കണ്ടെത്തിയതും ആണ് അഗ്വേറോ വിരമിക്കാൻ കാരണം.

“ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്, എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമാണിത്.
എന്റെ ആരോഗ്യം കണക്കാക്കിയാൽ എനിക്ക് ഇത് ഏറ്റവും മികച്ച തീരുമാനമാണ്.” അഗ്വേറോ വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു

“എനിക്ക് ഏറ്റവും നല്ലത് കളി നിർത്തുന്നതാണ് എന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞു. ഞാൻ ഒരാഴ്ച മുമ്പ് ആണ് വിരമിക്കാൻ തീരുമാനമെടുത്തത്” അഗ്വേറോ പറയുന്നു. കളിക്കാൻ സാധ്യമായതെല്ലാം ഞാൻ ചെയ്തുവെന്നും പക്ഷെ ഒരു പ്രതീക്ഷയും ബാക്കിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഫുട്ബോളുമായി ബന്ധപ്പെട്ട് തന്നെ ആകും മുന്നോട്ടു പോവുക എന്നും അദ്ദേഹം പറഞ്ഞു.