ഇന്ത്യയ്ക്കായി ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യയ്ക്കായി അഞ്ച് താരങ്ങളാണ് അരങ്ങേറ്റം കുറിച്ചത്. ശുഭ്മന്‍ ഗില്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി എന്നിവര്‍ ആദ്യ മൂന്ന് മത്സരങ്ങളിലായി അരങ്ങേറ്റം കുറിച്ചപ്പോള്‍ ഇന്ന് ഗാബയില്‍ രണ്ട് താരങ്ങള്‍ കൂടി തങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. തമിഴ്നാടിന്റെ നടരാജനും വാഷിംഗ്ടണ്‍ സുന്ദറുമാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്.
ഇത്തരത്തില്‍ അഞ്ചോ അതിലധികം താരങ്ങളോ ഒരു പരമ്പരയ്ക്കിടെ അരങ്ങേറ്റം കുറിച്ചത് 1996ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ്. അന്ന് രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നീ ഇന്ത്യന്‍ മഹാരഥന്മാര്‍ക്കൊപ്പം സുനില്‍ ജോഷി, പരസ് മാംബ്രേ, വെങ്കിടേഷ് പ്രസാദ്, വിക്രം റാഥോര്‍ എന്നിവരും അരങ്ങേറ്റം കുറിച്ചു.













