കോഴിക്കോട്, ജൂലൈ 17: ഗോകുലം കേരള എഫ് സി ജോർദാനിൽ എ എഫ് സി വിമൻസ് ചാംപ്യൻഷിപ് കളിക്കും. നവംബര് 7 മുതൽ 12 വരെയാണ് കളി ജോർദാനിന്റെ തലസ്ഥാനമായ അമാനിൽ ആകും മത്സരങ്ങൾ നടക്കുക.
ഉസ്‌ബെക്കിസ്ഥാൻ, ഇറാൻ, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ക്ലബ്ബുകൾ ഉള്ള ഗ്രൂപ്പിലാണ് ഗോകുലത്തെ ഉൾപ്പെടുത്തിയത്.
ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞാലേ സെമിഫൈനൽ ഫൈനൽ മത്സരങ്ങളുടെ വേദിയും തീയതിയും എ എഫ് സി അറിയിക്കുകയുള്ളു.
ആദ്യത്തെ മത്സരത്തിൽ അമ്മാൻ ക്ലബ്ബിനെ ഗോകുലം നവംബർ ഏഴിനു നേരിടും. ഇറാനിലെ ചാമ്പ്യൻ ക്ലബായ ഷഹർദാരി സിർജാനെയാണ് ഗോകുലം നവംബർ 9 ഇന് നേരിടും. മൂന്നാമത്തെ മത്സരം ഉസ്‌ബെക്ക് ചാംപ്യൻസായ എഫ് സി ബുന്ന്യോട്കരിനെ നവംബർ 12 നു നേരിടും.
ടൂർണമെന്റിൽ അഞ്ചു വിദേശ താരങ്ങളെ ഉൾപ്പെടെ 23 താരങ്ങളെ ടൂർണമെന്റിന് വേണ്ടി രജിസ്റ്റർ ചെയ്യാം. അഞ്ചു വിദേശ താരങ്ങളിൽ ഒരാൾ ഏഷ്യൻ കളിക്കാരിയാകണം.
“എല്ലാ ടീമുകളും മികച്ചതാണ്. നല്ല തയാറെടുപ്പുകൂടി പോയാൽ വിജയം നേടുവാൻ കഴിയുമെന്നാണ് വിചാരിക്കുന്നത്,” ഗോകുലം ഹെഡ് കോച്ച് പി വി പ്രിയ പറഞ്ഞു.