നീണ്ട ഇടവേള ഇന്ത്യന്‍ ടീമിനെ ബാധിച്ചേക്കും – മുത്തയ്യ മുരളീധരന്‍

Indiatraining

ശ്രീലങ്കയ്ക്കെതിരെയുള്ള ലങ്കന്‍ പര്യടനം നാളെ ആരംഭിക്കുവാനിരിക്കവേ ഇന്ത്യയ്ക്ക് തിരിച്ചടിയാകുവാന്‍ പോകുന്ന ഒരു കാര്യത്തെക്കുറിച്ച് പറഞ്ഞ് മുന്‍ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍. ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ ഐപിഎലിന് ശേഷം ഒരു മത്സരം പോലും കളിക്കാത്തത് അവര്‍ക്ക് തിരിച്ചടിയായി മാറിയേക്കാമെന്നും അതേ സമയം ശ്രീലങ്ക രണ്ട് പരമ്പരകള്‍ക്ക് ശേഷമാണ് ഇന്ത്യയെ നേരിടുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

അതേ സമയം ബംഗ്ലാദേശിനെതിരെയും ഇംഗ്ലണ്ടിനെതിരെയും മറക്കാനാഗ്രഹിക്കുന്ന പരമ്പരകളാണ് ശ്രീലങ്ക കളിച്ചത്. ശ്രീലങ്കയ്ക്കൊള്‍ മികച്ച നിരയാണ് പ്രധാന താരങ്ങളില്ലാതെയെങ്കിലും ഇന്ത്യയുടേതെന്നും എന്നാൽ അവര്‍ക്ക് അടുത്തിടെയായി ആവശ്യത്തിന് മത്സരപരിചയം ഇല്ലാത്തത് പ്രശ്നമായേക്കാമെന്നും മുരളീധരന്‍ സൂചിപ്പിച്ചു.

മേയിൽ ഐപിഎൽ മാറ്റി വെച്ചതിന് ശേഷം ഇന്ത്യന്‍ ടീമിലെ ഒരു താരവും ഒരു ഔദ്യോഗിക മത്സരം പോലും കളിച്ചിരുന്നില്ല.