ഇന്ത്യൻ അണ്ടർ 16 ടീം ദുബായിയിലേക്ക്, ഏക മലയാളിയായി ഷഹബാസ്

newsdesk

Download the Fanport app now!
Appstore Badge
Google Play Badge 1

മലേഷ്യയിൽ നടക്കുന്ന എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പിനുള്ള സന്നാഹത്തിനായി ഇന്ത്യൻ അണ്ടർ 16 ടീം ദുബായിലേക്ക് യാത്ര തിരിച്ചു. 24 അംഗ ടീമാണ് ദുബായിയിലേക്ക് യാത്ര തിരിച്ചത്. ദുബായിയിൽ ടീം വിദഗ്ധ പരിശീലനം നടത്തും.

ദുബായ്ക്ക് ശേഷം ഖത്തറിലേക്കും ടീം യാത്ര ചെയ്യും. ഖത്തറിൽ വെച്ച് സൗഹൃദ മത്സരങ്ങളും ടീം കളിക്കും. ബിബിയാനോ ഫെർണാണ്ടസാണ് അണ്ടർ 16 ടീമിന്റെ പരിശീലകൻ. 24 അംഗ ടീമിലെ ഏക മലയാളി സാന്നിദ്ധ്യം ഷഹബാസ് അഹമ്മദാണ്. അരിബ്ര സ്വദേശിയാണ് ഷഹബാസ്. മൂത്തേടത് ബഷീറിന്റെ മകനാണ്. എൻ എൻ എം എച് എസ് എസ് ചേലാമ്പ്രയിലെ വിദ്യാർത്ഥിയാണ് ഷഹബാസ്.

എ എഫ് സി ക്വാളിഫയിംഗ് റൗണ്ടിലും ഷഹബാസ് ടീമിനൊപ്പം ഉണ്ടായിരുന്നു. അവസാന 11 മത്സരങ്ങളിലും പരാജയമറിയാതെ മികച്ച ഫോമിലാണ് ഇന്ത്യൻ അണ്ടർ 16 ടീം. ടീമിന്റെ ഒരുക്കങ്ങൾക്കായി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ 9 കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു.

ടീം:

Goalkeepers: Lalbiakhlua Jongte, Niraj Kumar, Manik Baliyan

 

Defenders: Sandip Mandip, Shabas Ahammed, Gurkirat Singh, Harpreet Singh, Samir Kerketta, Moirangthem Thoiba Singh, Lalrokima

 

Midfielders: Lalchhanhima Sailo, Eric Remruatpuia Changte, Givson Singh Moirangthem, Aenam Graffenberg Jyrwa, Ricky John Shabong, Ravi Bahadur Rana

 

Forwards: Bekey Oram, Vikram Pratap Singh, Harpreet, Adarsh Rai Das, Ridge Melvin Demello, Rohit Danu, Shanon Aleixinho Viegas, Subungsa Basumatary.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial