രണ്ട് പുതിയ വിദേശ താരങ്ങളെ സൈൻ ചെയ്ത് പൂനെ സിറ്റി

newsdesk

Download the Fanport app now!
Appstore Badge
Google Play Badge 1

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ രണ്ട് പുതിയ വിദേശ താരങ്ങളെ സ്വന്തമാക്കി കൊണ്ട് പൂനെ സിറ്റി എഫ് സി. സ്പാനിഷ് താരമായ മാനുവൽ ജീസസ് ഓർതിസ് തോർബിയോയും ഓസ്ട്രിയൻ താരമായ മാർക്കോ സ്റ്റാങ്കോവിചിനേയുമാണ് പൂനെ സിറ്റി സ്വന്തമാക്കിയിരിക്കുന്നത്. മുമ്പ് ടീമിനൊപ്പം ഉണ്ടായിരുന്ന വിദേശ താരങ്ങളായ ദമിർ ഗ്രിജികിനേയും പുൾഗേറിയയേയും റിലീസ് ചെയ്ത് വിടവിലേക്കാണ് പുതിയ താരങ്ങളെ പൂനെ എത്തിച്ചത്.

ലോലോ എന്ന് വിളിപ്പേരുള്ള മാനുവൽ ജീസസ് സെന്റർ ബാക്കായും ഡിഫൻസീവ് മിഡായും കളിക്കുന്ന താരമാണ്. മുമ്പ് ഒസാസുന സെവിയ്യാ എന്നീ ലാലിഗാ ടീമുകൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. 33കാരനായ താരം ഉടൻ ടീമിനൊപ്പം ചേരും.

ഓസ്ട്രിൻ താരമായ സ്റ്റാങ്കോവിചും മധ്യനില താരമാണ്. എസ് വി റീഡ് എന്ന ക്ലബിനായാണ് അവസാനമായി കളിച്ചത്. ഓസ്ട്രിയയുടെ ദേശീയ ടീമുനു വേണ്ടി മുമ്പ് ബൂട്ടു കെട്ടിയിട്ടുണ്ട്. ഓസ്ട്രിയയുടെ അണ്ടർ 21 ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്. ഇരു താരങ്ങളും എടെകെ കൊൽക്കത്തയുമായുള്ള മത്സരത്തിനു മുന്നേ ടീമിനൊപ്പം ചേരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial