കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാം, അഡ്രിയാൻ ലൂണ എത്തുന്നു | Exclusive

Luna Blasters

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്നത് അഡ്രിയാൻ ലൂണയുടെ മടങ്ങിവരവിനായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരം ലൂണ ടീമിനൊപ്പം കരാർ പുതുക്കിയിരുന്നു എങ്കിലും ഇതുവരെ സ്ക്വാഡിനൊപ്പം ചേർന്നിരുന്നില്ല. പ്രീസീസൺ ആരംഭിച്ചിട്ട് ഒരുമാസം ആയിട്ടും ലൂണ എത്തിയില്ല എന്നത് ചിലർക്ക് ആശങ്കയും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ലൂണ ടീമിനൊപ്പം ചേരാനായി ദുബൈയിലേക്ക് യാത്ര ചെയ്യുകയാണ്.

അഡ്രിയാൻ ലൂണ

നാളെ ലൂണ ദുബൈയിലെ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ എത്തും എന്നാണ് വാർത്തകൾ. തന്റെ മകൾ മരണപ്പെട്ടതിനാൽ അടുത്ത കാലത്ത് വലിയ വിഷമങ്ങളിലൂടെ കടന്നു പോയാ താരമാണ് അഡ്രിയാൻ ലൂണ. താരത്തിന്റെ സഹചര്യം മനസ്സിലാക്കി കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് കൂടുതൽ അവധി നൽകുകയായിരുന്നു. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലേക്ക് തിരികെയെത്തുന്ന ലൂണയെ ഏറെ സ്നേഹത്തോടെ ആകും ആരാധകരും സ്വാഗതം ചെയ്യുക.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ മുന്നിൽ നിന്ന് നയിച്ച താരമാണ് ലൂണ. കഴിഞ്ഞ സീസണിൽ ആറ് ഗോളും ഏഴ് അസിസ്റ്റും ലൂണ നേടിയിരുന്നു.