ചെൽസി യുവതാരം അർമാൻഡോ ബ്രോഹ ദീർഘകാല കരാർ ഒപ്പുവെച്ചു

Img 20220903 021918

2028 വരെ നീണ്ട ഒരു പുതിയ ദീർഘകാല കരാർ അർമാൻഡോ ബ്രോജ ഒപ്പുവെച്ചതായി ചെൽസി അറിയിച്ചു. ഈ മാസം അവസാനം 21 വയസ്സ് തികയുന്ന യുവ സ്‌ട്രൈക്കർ തന്റെ പുതിയ ആറ് വർഷത്തെ കരാർ സന്തോഷം നൽകുന്നു എന്ന് പറഞ്ഞു.

എന്റെ ജീവിതകാലം മുഴുവൻ കളിക്കാൻ ഞാൻ സ്വപ്നം കണ്ട ക്ലബ്ബാണിത്, ഞാൻ പിന്തുണയ്ക്കുന്ന ക്ലബ്ബും ഞാൻ ഇഷ്ടപ്പെടുന്ന ക്ലബ്ബുമാണ് ഇത്. ഞാൻ ചെറുപ്പം മുതലേ ഇവിടെയുണ്ട്, അത് എനിക്കും എന്റെ കുടുംബത്തിനും സന്തോഷം നൽകുന്ന കാര്യമാണ്. കരാർ ഒപ്പുവെച്ച ശേഷം ബ്രോഹ പറഞ്ഞു ‌

2021/22 ൽ ലോണിൽ സതാംപ്ടണിൽ കളിച്ച താരം ഹാംഷെയർ ടീമിനായി 38 മത്സരങ്ങൾ കളിക്കുകയും ഒമ്പത് തവണ അദ്ദേഹം സ്കോർ ചെയ്തിരുന്നു‌