46 പന്തിൽ നിന്ന് സെഞ്ച്വറി അടിച്ച് ഡി വില്ലിയേഴ്സ്!! അസറുദ്ദീനും ദേവ്ദത്ത് പടിക്കലും മിന്നി, ഐ പി എൽ ഒരുക്കം ഗംഭീരം

Newsroom

ഐ പി എൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പരിശീലന മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി ദക്ഷിണാഫ്രിക്കൻ താരം ഡി വില്ലിയേഴ്സ്. ഇൻട്രാ-സ്ക്വാഡ് പരിശീലന മത്സരത്തിലായിരുന്നു വെടിക്കെട്ട്. 46 പന്തിൽ 7 ഫോറും 10 സിക്സും സഹിതം 104 റൺസ് അദ്ദേഹം നേടി.

ആർസിബി എ ടീമിന്റെ ഭാഗമായിരുന്നു ഡിവില്ലിയേഴ്സ്. എ ബി ഡിക്ക് ഒപ്പം മലയാളി താരം മുഹമ്മദ് അസ്ഹറുദനും ആർ സി ബി എക്ക് വേണ്ടി തിളങ്ങി. അസ്ഹറുദെൻ 43 പന്തിൽ 3 സിക്സും 4 ഫോറും ഉൾപ്പെടെ 66 റൺസ് നേടി. 213 റൺസ് വിജയലക്ഷ്യം മുന്നിൽ വെച്ചു എങ്കിലും ആർസിബി ബി 7 വിക്കറ്റിന് വിജയിച്ചു. ക്യാപ്റ്റൻ പടിക്കൽ 21 പന്തിൽ 36 റൺസുമായും കെഎസ് ഭരത് 47 പന്തിൽ 95 റൺസ് നേടിയും ബി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

വിരാട് കോഹ്ലി മത്സരത്തിന്റെ ഭാഗമായിരുന്നില്ല. സിറാജും ഇല്ലായിരുന്നു.ഐപിഎൽ 2021ന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 19 ന് ആരംഭിക്കും.