മെസ്സി ഇന്ന് പി എസ് ജിക്ക് ആയി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറും

ഇന്ന് ചാമ്പ്യൻസ് ലീഗിൽ മെസ്സി പി എസ് ജിക്കായി അരങ്ങേറും. ബാഴ്സലോണക്ക് ഒപ്പം നാലു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള ലയണൽ മെസ്സി പി എസ് ജിയിൽ എത്തിയതിന്റെ പ്രധാന ലക്ഷ്യം തന്നെ ചാമ്പ്യൻസ് ലീഗ് കിരീടമാണ്. ഇന്ന് ആദ്യമായി പി എസ് ജിക്ക് ഒപ്പം ആദ്യ ഇലവനിൽ മെസ്സി ഇറങ്ങും. ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂഷെ ആണ് ഇന്ന് പി എസ് ജിയുടെ എതിരാളികൾ. ട്രാൻസ്ഫർ നടന്നിട്ട് ആകെ ഒരു മത്സരത്തിൽ സബ്ബായി മാത്രമാണ് മെസ്സി ഇറങ്ങിയത്.

ഇന്ന് മെസ്സി മാത്രമല്ല നെയ്മറും പി എസ് ജി ആദ്യ ഇലവനിലേക്ക് തിരികെയെത്തും. ആദ്യമായി മെസ്സി,നെയ്മർ,എമ്പപ്പെ എന്നീ മൂന്ന് താരങ്ങളും ഒരുമിച്ച് കളത്തിൽ ഇറങ്ങുന്ന ആദ്യ മത്സരം കൂടിയാകും ഇത്. ഈ സീസണിൽ സൈനിഗുകളായ ഡൊണ്ണരുമ്മ, ഹകീമി, വൈനാൾഡം എന്നിവരെല്ലാം ഇന്ന് ടീമിൽ ഉണ്ടാകും. പരിക്ക് മാറാത്ത റാമോസ് പുറത്ത് തന്നെയാണ്. പരിക്കേറ്റ വെറട്ടിയും ഇന്ന് ഉണ്ടാകില്ല. ഇന്ന് രാത്രി 12.30നാണ് മത്സരം.