ബാലൻ ഡി ഓർ എല്ലാ താരങ്ങളുടെയും ആഗ്രഹം ആണെന്ന് ബെൻസീമ

ബാലൻ ഡി ഓർ നേടുക എന്നത് ഒരോ ഫുട്ബോൾ താരവും കാണുന്ന സ്വപ്നമാണെന്ന് റയൽ മാഡ്രിഡ് താരം ബെൻസീമ. എന്നാൽ അത് നേടാൻ കഴിയുന്നില്ല എന്നതിൽ വിഷമം ഇല്ല എന്നും ബെൻസീമ പറഞ്ഞു. “ബാലൺ ഡി ഓർ നേടുക. എന്നത് എനിക്ക് ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു കാര്യമല്ല. ഓരോ കളിക്കാരന്റെയും സ്വപ്നമാണ് അത്” റയലിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായയി ബെൻസേമ പറഞ്ഞു.

“ഓരോ കളിക്കാരനും ബാലൻ ഡി ഓർ നേടാൻ നേടാൻ ആഗ്രഹിക്കുന്നു, അതുപോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എനിക്ക് ടീമിനെ സഹായിക്കുക എന്നതാണ് ലക്ഷ്യം” ബെൻസീമ പറഞ്ഞു

മുൻ സീസണുകളിലെല്ലാം ചെയ്യാൻ ശ്രമിച്ചതുപോലെ ഈ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിലും കിരീടം തന്നെയാണ് റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നുവെന്ന് ബെൻസിമ പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം, ചാമ്പ്യൻസ് ലീഗ് ഏറ്റവും മികച്ച ടൂർണമെന്റാണ്, അത് ഏറ്റവും സമ്മർദ്ദമുള്ളതാണ്, ഇവിടെ ഫേവറിറ്റ്സ് ഇല്ല. ഞങ്ങൾക്ക് ഒരു മികച്ച ടീമുണ്ട്, കിരീടം നേടാൻ ഞങ്ങൾ പോരാടും.” താരം പറഞ്ഞു. സീസൺ 5 ഗോളും നാല് അസിസ്റ്റുമായി മികച്ച രീതിയിലാണ് ബെൻസീമ ആരംഭിച്ചത്.