68ആമത് നെഹ്റു ട്രോഫി വള്ളംകളി നാളെ പുന്നമടക്കായലിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആകും വള്ളം കളി ഉദ്ഘാടനം ചെയ്യുക. ഒമ്പത് വിഭാഗങ്ങളിൽ ആണ് ഇത്തവണ മത്സരം. 77 വള്ളങ്ങൾ ആകെ പുന്നമടക്കായലിൽ ഇറങ്ങും. ഇതിൽ 20 വള്ളങ്ങൾ ചുണ്ടൻ വിഭാഗത്തിൽ ആണ്. അഞ്ച് ഹീറ്റ്സുകളാണ് ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ ഉണ്ടാവുക.

അഞ്ച് ഹീറ്റ്സിൽ നിന്നും മികച്ച സമയം റെക്കോർഡ് ചെയ്യുന്ന നാലു ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് മുന്നേറും. വൈകിട്ട് നാല് മണിക്ക് ശേഷമാലും ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ നടക്കുക. ചുണ്ടൺ വള്ളങ്ങളിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് അടുത്ത വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കാൻ ആകും. നാളെ രാവിലെ 11ന് ചെറു വള്ളങ്ങളുടെ ഹീറ്റ്സോടെ മത്സരങ്ങൾക്ക് തുടക്കമാകും.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഈ സീസൺ തുടക്കം കൂടിയാണ് നെഹ്റു ട്രോഫി വള്ളംകളി.
