“നൂനിയസ് തന്റെ രോഷം ഗോളുകളാക്കി മാറ്റണം” – ക്ലോപ്പ്

Img 20220903 095423

ലിവർപൂൾ സ്ട്രൈക്കർ ഡാർവിൻ നൂനിയസ് ഇന്ന് വിലക്ക് കഴിഞ്ഞ് വീണ്ടും കളത്തിൽ എത്തുകയാണ്. ലീഗിലെ ക്രിസ്റ്റൽ പാലസിനെതുരെ ചുവപ്പ് കാർഡ് കണ്ട നൂനിയസ് അവസാന മൂന്ന് മത്സരങ്ങളിൽ വിലക്കേറ്റ് പുറത്തായിരുന്നു‌. ഇന്ന് മേഴ്സി സൈഡ് ഡാർബിക്ക് ഇറങ്ങുമ്പോൾ നൂനിയസ് തന്റെ രോഷവും നിരാശയും ഗോളുകളാക്കി മാറ്റണം എന്നാണ് തന്റെ ആഗ്രഹം എന്ന് പരിശീലകൻ ക്ലോപ്പ് പറഞ്ഞു.

ഡിഫൻഡേഴ്സ് തന്നെ പ്രകോപിപിച്ച് ശ്രദ്ധ മാറ്റാൻ ശ്രമിക്കുന്നുണ്ട് എങ്കിൽ അത് നൂനിയസ് തന്റെ അഡ്വാന്റേജ് ആക്കി ഉപയോഗിക്കണം. ക്ലോപ്പ് പറഞ്ഞു. ക്രിസ്റ്റൽ പാലസിന് എതിരായ മത്സരം നൂനിയസിന് ഏറെ വൈകാരികമായ മത്സരം ആയിരുന്നു‌. ഒരു കളിക്കാരൻ ആണെങ്കിലും നൂനിയസിനും വികാരം ഉണ്ട്. താരം അന്നത്തെ അനുഭവങ്ങളിൽ നിന്ന് ഏറെ പഠിച്ചിട്ടുണ്ടാകും. ഇനി ഇത് ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പ് പറയാൻ ആകില്ല. പക്ഷെ ഇന്നത്തെ മത്സരത്തിൽ അത്തരത്തിൽ ഒന്നും നൂനിയസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ക്ലോപ്പ് പറഞ്ഞു.

ഇന്ന് വൈകിട്ട് 5 മണിക്കാണ് ലിവർപൂളും എവർട്ടണും തമ്മിലുള്ള മത്സരം.