2014ൽ വരാന്റെ പിഴവ്, ഇന്ന് വരാന്റെ മികവ്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2014 ലോകകപ്പ് ഫ്രഞ്ച് ഡിഫൻഡർ വരാന് അത്ര മികച്ച ഓർമ്മയല്ല. അന്ന് യുവതാരമായിരുന്ന വരാന്റെ ഒരു പിഴവായിരുന്നു ഫ്രാൻസ് ക്വാർട്ടറിൽ മടങ്ങാൻ കാരണം. ജർമ്മനിക്കെതിരായ ക്വാർട്ടർ ഫൈനലിൽ കളി തുടങ്ങി അധികം സമയം ആകുന്നതിന് മുമ്പ് ജർമ്മനിക്ക് ലഭിച്ച സെറ്റ് പീസിൽ ആയിരുന്നു വരാൻ വില്ലനായത്. 13ആം മിനുട്ടിൽ സെറ്റ് പീസിൽ ജർമ്മൻ ഡിഫൻഡർ മാറ്റ് ഹുമ്മൽസിനെ ആയിരുന്ന്യ് വരാൻ മാർക്ക് ചെയ്തത്.

പക്ഷെ ഹുമ്മൽസിനൊപ്പം നിക്കാൻ വരാനായില്ല. വരാനെ തോൽപ്പിച്ച് ഹുമ്മൽസ് പന്ത് ഫ്രഞ്ച് വലയിൽ എത്തിച്ചു. ഫ്രാൻസ് അന്ന് ആ ഒരൊറ്റ ഗോളിനായിരുന്നു പരാജയപ്പെട്ട് മടങ്ങിയത്. ഇന്ന് വരാൻ ആ കറ മാഴ്ചെന്നു പറയാം. ഉറുഗ്വേ ഡിഫൻസിനെ ഭേദിച്ച് ഒരു ഷോട്ട് വരെ ടാർഗറ്റിലേക്ക് തൊടുക്കാൻ കഴിയാതെ ഫ്രാൻസ് നിൽക്കുമ്പോഴാണ് വരാൻ ഇന്ന് രക്ഷകനായത്. ഗ്രീസ്മെന്റെ ഇടങ്കാലൻ ഫ്രീ കിക്കിൽ ഉറുഗ്വേ ഡിഫൻസിനെ ഒന്നാകെ മറികടന്നൊരു ഫ്ലിക്ക് ഹെഡർ.

പന്ത് മുസലെരെയെയും കടന്ന് വലയിൽ. ആ ഗോൾ 1985ന് ശേഷം ഫ്രാൻസ് ഉറുഗ്വേക്ക് എതിരെ നേടുന്ന ആദ്യ ഗോളും കൂടിയായി. അന്ന് ക്വാർട്ടറിൽ തന്റെ പിഴവു കൊണ്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നെങ്കിൽ അതേ വരാന്റെ മികവിൽ ഇന്ന് സെമിയിലേക്ക്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial