രണ്ട് ഇന്ത്യൻ വനിതാ ഫുട്ബോൾ താരങ്ങൾ ക്രൊയേഷ്യൻ ക്ലബിൽ

Img 20220902 043228

ഇന്ത്യൻ വനിതാ ഫുട്ബോൾ താരങ്ങളെ വലിയ ക്ലബുകൾ സ്വന്തമാക്കുന്നത് തുടരുകയാണ്. ഇന്ത്യൻ താരങ്ങളായ സൗമ്യ ഗുഗുലോത്, ജ്യോതി ചൗഹാൻ എന്നിവർ ക്രൊയേഷ്യൻ ക്ലബായ ഡിനാമോ സഗ്രബിൽ കരാർ ഒപ്പുവെച്ചു കഴിഞ്ഞു. സഗ്രബ് ഏഴു വർഷമായി ക്ലബ് ആരംഭിച്ചിട്ട് എങ്കിലും ഇതാദ്യമായാണ് അവർ വിദേശ താരങ്ങളെ സൈൻ ചെയ്യുന്നത്.

20220902 043120

21കാരിയായ സൗമ്യയും 23കാരിയായ ജ്യോതിയും കൊൽക്കത്തയിൽ നടന്ന ട്രയൽസിന്റെ ഭാഗമായിരുന്നു. അവിടെ നിന്നാണ് ഇരുവരെയും ക്രൊയേഷ്യൻ ക്ലബ് സ്വന്തമാക്കിയത്. സൗമ്യ വിങ്ങറും ജ്യോതി സ്ട്രൈക്കറും ആയിരുന്നു. രണ്ട് താരങ്ങളും ഗോകുലം കേരളയ്ക്ക് ഒപ്പം കഴിഞ്ഞ ഇന്ത്യം വനിതാ ലീഗിൽ ഉണ്ടായിരുന്നു. ഗോകുലം താരമായിരുന്ന മനീഷ സൈപ്രസ് ക്ലബായ അപ്പോളോൻ ക്ലബിലും, മറ്റൊരു താരമായ ഗ്രേസ് ഉസ്ബെകിസ്താൻ ക്ലബായ നസാഫിലും ചേർന്നിരുന്നു.