പഞ്ചാബിനോട് തകര്‍ന്ന് കേരളം, 120 റൺസിന് പുറത്ത്

Keralavinoomankad

വിനൂ മങ്കഡ് ട്രോഫിയിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് കേരളം. പ‍ഞ്ചാബിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 42.5 ഓവറിൽ 120 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 25 റൺസ് നേടിയ രോഹന്‍ നായര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഒമര്‍ അബൂബക്കര്‍(22), വരുൺ നായനാര്‍(16), അഭിഷേക് ജെ നായര്‍ (15) എന്നിവരാണ് രണ്ടക്ക സ്കോര്‍ കണ്ടെത്തിയ മറ്റു താരങ്ങള്‍.

5 വിക്കറ്റ് നേടിയ ഹര്‍ഷ്ദീപ് സിംഗ് ആണ് പഞ്ചാബിന്റെ ബൗളിംഗ് നിരയിൽ തിളങ്ങിയത്. യഷ്പാവന്‍ജോത് സിംഗ് മൂന്ന് വിക്കറ്റും നേടി.

Previous articleവയനാടിനെ തോൽപ്പിച്ച് എറണാകുളം മുന്നോട്ട്
Next articleഇന്ത്യയ്ക്ക് 136 റൺസ് ലീഡുള്ളപ്പോള്‍ ഓസ്ട്രേലിയയുടെ ഡിക്ലറേഷന്‍