വിലക്ക് പ്രശ്നമില്ല, ത്രിരാഷ്ട്ര പരമ്പരയിൽ സിംബാബ്‌വെ കളിക്കും

- Advertisement -

സിംബാബ്‌വെ ക്രിക്കറ്റിന് ഐ.സി.സി വിലക്ക് ഏർപെടുത്തിയെങ്കിലും ബംഗ്ളദേശിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുക്കനൊരുങ്ങി സിംബാബ്‌വെ. സെപ്റ്റംബറിൽ ബംഗ്ളദേശിൽ നടക്കുന്ന ടി20 ടൂർണ്ണമെന്റിലാണ് സിംബാബ്‌വെ പങ്കെടുക്കുക.  സിംബാബ്‌വെയെയും ബംഗ്ളദേശിനെയും കൂടാതെ അഫ്ഗാനിസ്ഥാൻ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് ക്രിക്കറ്റ് ഭരണത്തിൽ ഗവണ്മെന്റ് ഇടപെടുന്നു എന്ന കാരണം ചൂണ്ടി കാണിച്ച് ഐ.സി.സി സിംബാബ്‌വെ ടീമിനെ വിലക്കിയത്. എന്നാൽ ഈ വിലക്ക് ഐ.സി.സി. നടത്തുന്ന ടൂർണമെന്റുകളിൽ ആണെന്നും അതുകൊണ്ടു തന്നെ ത്രിരാഷ്ട്ര പരമ്പരയിൽ പങ്കെടുക്കുന്നതിന് വിലക്കില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

നേരത്തെ ബംഗ്ളദേശും അഫ്ഗാനിസ്ഥാനും മാത്രമായി ടി20 പരമ്പര നടത്താനായിരുന്നു പദ്ധതിയെങ്കിലും സിംബാബ്‌വെയുടെ അഭ്യർത്ഥന മാനിച്ച് അവരെക്കൂടി ഉൾപെടുത്തുകയായിരുന്നെന്നും ബംഗ്ളദേശ് ക്രിക്കറ്റ് വക്താവ് അറിയിച്ചു.

Advertisement