സംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 14 മുതൽ എറണാകുളത്ത്

- Advertisement -

ഇരുപത്തി നാലാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 14ന് ആരംഭിക്കും. എറണാകുളമാണ് ചാമ്പ്യൻഷിപ്പിന് ഇത്തവണ ആതിഥ്യം വഹിക്കുന്നത്. ഓഗസ്റ്റ് പതിനേഴാം തീയതി വരെ ടൂർണമെന്റ് നീണ്ടുനിൽക്കും . കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് അംബേദ്കർ സ്റ്റേഡിയമാണ് വേദിയാവുക. കേരളത്തിലെ 9 ജില്ലകൾ മാത്രമേ ടൂർണമെന്റിൽ പങ്കെടുക്കുന്നുള്ളൂ.

ആദ്യ മത്സരത്തിൽ തിരുവനന്തപുരം വയനാടിനെ നേരിടും. ഓഗസ്റ്റ് 16ന് സെമി ഫൈനലുകളും ഓഗസ്റ്റ് 17ന് ഫൈനലും നടക്കും. മത്സരത്തിന് കാണികൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും. മത്സരം മൈകൂജോ ആപ്പ് വഴി തത്സമയം ടെലിക്കാസ്റ്റും ചെയ്യപ്പെടും.

Advertisement