സ്വിറ്റ്സർലാന്റ് സ്ട്രൈക്കർ വെസ്റ്റ് ഹാമിൽ!!

- Advertisement -

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി വെസ്റ്റ് ഹാം. സ്വിറ്റ്സർലാന്റ് സ്ട്രൈക്കർ ആയ‌ ആൽബിയൻ അജെറ്റി ആണ് വെസ്റ്റ് ഹാമിൽ എത്തിയിരിക്കുന്നത്. ബേസൽ ക്ലബിൽ നിന്നാണ് താരം പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. 9 മില്യണോളമാണ് ട്രാൻസ്ഫർ തുക. 22കാരനായ താരം നാലു വർഷത്തെ കരാ വെസ്റ്റ് ഹാമുമായി ഒപ്പുവെച്ചു.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരത്തിൽ ബേസലിനു വേണ്ടി താരം ഇറങ്ങിയിരുന്നു. അവസാന മൂന്നു സീസണുകളിലായി 40ൽ അധികം ഗോളുകൾ ക്ലബിനായി ആൽബിയൻ നേടിയിട്ടുണ്ട്. വെസ്റ്റ് ഹാമിന് അർണോടീവിച് അടക്കം മൂന്ന് അറ്റാക്കിംഗ് താരങ്ങളെ ഈ വിൻഡോയിൽ നഷ്ടമായിരുന്നു.

Advertisement