മൂന്നാം സെഷനിൽ ബംഗ്ലാദേശിന്റെ ശക്തമായ തിരിച്ചുവരവ്, സിംബാബ്‍വേ 276 റൺസിന് പുറത്ത്

Mehidyhasan

ഒരു ഘട്ടത്തിൽ 225/2 എന്ന ശക്തമായ നിലയിലായിരുന്ന സിംബാ‍ബ്‍വേയ്ക്ക് അവസാന 8 വിക്കറ്റ് 51 റൺസ് നേടുന്നതിനിടെ നഷ്ടമായപ്പോള്‍ ഹരാരെ ടെസ്റ്റിൽ മേല്‍ക്കൈ നേടി ബംഗ്ലാദേശ്. മെഹ്ദി ഹസനും ഷാക്കിബ് അല്‍ ഹസനും കൂടി ചേര്‍ന്നാണ് മൂന്നാം സെഷനിൽ സിംബാബ്‍വേയുടെ കഥ കഴിച്ചത്. 192 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ബംഗ്ലാദേശ് 276 റൺസിന് സിംബാബ്‍വേയെ ഓള്‍ഔട്ട് ആക്കുകയായിരുന്നു.

87 റൺസ് നേടിയ കൈറ്റാനോ സിംബാബ്‍വേയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്. റെഗിസ് ചകാബാവ പുറത്താകാതെ 31 റൺസ് നേടി. 81 റൺസ് നേടിയ ബ്രണ്ടന്‍ ടെയിലറുടെ വിക്കറ്റ് സിംബാബ്‍വേയ്ക്ക് ആദ്യ സെഷനിൽ നഷ്ടമായിരുന്നു.

മെഹ്ദി ഹസന്‍ അഞ്ചും ഷാക്കിബ് അല്‍ ഹസന്‍ നാലും വിക്കറ്റ് നേടിയാണ് സിംബാബ്‍വേയുടെ നടുവൊടിച്ചത്.

Previous articleതനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ദുഖമുണ്ടാക്കി – ജസ്റ്റിന്‍ ലാംഗര്‍
Next articleഎലിയറ്റിന് ലിവർപൂളിൽ പുതിയ കരാർ