ആദ്യ സെഷനില്‍ തന്നെ അഫ്ഗാനിസ്ഥാന് പാതി ടീമിനെ നഷ്ടം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയ്ക്കെതിരെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ തന്നെ തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍. 69/5 എന്ന നിലയിലേക്ക് കൂപ്പുക്കുത്തിയ ടീം ലഞ്ചിന് പിരിയുമ്പോള്‍ 85/5 എന്ന നിലയില്‍ ആണ്. 23 ഓവറുകള്‍ ആണ് ആദ്യ സെഷനില്‍ സിംബാബ്‍വേ എറിഞ്ഞത്. 16 റണ്‍സ് കൂട്ടുകെട്ടുമായി അഫ്സര്‍ സാസായിയും ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാനുമാണ് ക്രീസിലുള്ളത്. സാസായി 19 റണ്‍സും അസ്ഗര്‍ 9 റണ്‍സും നേടിയിട്ടുണ്ട്.

31 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാന്‍ ആണ് ടീമിന്റെ ഇതുവരെയുള്ള ടോപ് സ്കോറര്‍. സിംബാബ്‍വേയ്ക്കായി ബ്ലെസ്സിംഗ് മുസറബാനി രണ്ടും വിക്ടര്‍ ന്യൗച്ചി മൂന്നും വിക്കറ്റ് നേടി.