സിംബാബ്‍വേയുടെ കോച്ചിംഗ് മാനേജര്‍ ആയി മുന്‍ താരം ഡേവ് ഹൗട്ടൺ

സിംബാബ്‍വേയുടെ കോച്ചിംഗ് മാനേജര്‍ എന്ന പദവയിൽ മുന്‍ താരം ഡേവ് ഹൗട്ടണെ നിയമിക്കുവാന്‍ സിംബാ‍ബ്‍വേ ബോര്‍ഡിന്റെ തീരുമാനം. മുമ്പ് ബോര്‍ഡിൽ ഡയറക്ടര്‍ ഓഫ് കോച്ചിംഗ് എന്ന ചുമതല ഹൗട്ടം വഹിച്ചിട്ടുണ്ട്.

1999ൽ സിംബാബ്‍വേ സൂപ്പര്‍ സിക്സ് സ്റ്റേജിലേക്ക് എത്തിയപ്പോളും സിംബാബ്‍വേ ടീമിന്റെ ചുമതലക്കാരനായി ഹൗട്ടണായിരുന്നു ഉണ്ടായിരുന്നത്. എല്ലാ ഫോര്‍മാറ്റിലും എല്ലാ നിലയിലും കോച്ചിംഗ് പ്രോഗ്രാമുകള്‍ പ്ലാന്‍ ചെയ്യുക എന്നതാണ് ഹൗട്ടണിന്റെ പുതിയ ചുമതല.

ഹൗട്ടൺ ഡെര്‍ബിഷയറിന്റെ ഹെഡ് ഓഫ് ക്രിക്കറ്റ്, ബാറ്റിംഗ് കൺസല്‍ട്ടന്‍ എന്നിവയ്ക്ക് പുറമെ സോമര്‍സെറ്റ്, മിഡിൽസെക്സ് എന്നീ ക്ലബുകളിലും ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ചുമതല വഹിച്ചിട്ടുണ്ട്.