അബു ദാബിയിലും ടെസ്റ്റിന് രണ്ട് ദിവസത്തില്‍ അവസാനം, അഫ്ഗാനിസ്ഥാനെതിരെ ആധികാരിക വിജയവുമായി സിംബാബ്‍വേ

Sports Correspondent

ആദ്യ ഇന്നിംഗ്സില്‍ 131 റണ്‍സിനും രണ്ടാം ഇന്നിംഗ്സില്‍ 135 റണ്‍സിനും ഓള്‍ഔട്ട് ആയ അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയെങ്കിലും വെറും 17 റണ്‍സാണ് വിജയലക്ഷ്യമായി സിംബാബ്‍വേയ്ക്ക് മുന്നില്‍ വെച്ചത്. അത് 3.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആണ് സിംബാബ്‍വേ മറികടന്നത്. 11 റണ്‍സുമായി കെവിന്‍ കസൂസയും 5 റണ്‍സ് നേടി പ്രിന്‍സ് മസാവൂരേയുമാണ് സിംബാബ്‍വേയുടെ പത്ത് വിക്കറ്റ് വിജയം സാധ്യമാക്കിയത്.

Ibrahimzadran

76 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാനൊഴിക്കെ മറ്റാര്‍ക്കും സിംബാബ്‍വേ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ പോയപ്പോള്‍ നാണംകെട്ട തോല്‍വിയാണ് അഫ്ഗാനിസ്ഥാന്‍ ഏറ്റുവാങ്ങിയത്. അമീര്‍ ഹംസ 21 റണ്‍സുമായി പുറത്താകാതെ നിന്നു.

ഡൊണാള്‍ഡ് ടിരിപാനോ, വിക്ടര്‍ ന്യൗച്ചി എന്നിവര്‍ മൂന്നും ബ്ലെസ്സിംഗ് മുസറബാനി രണ്ടും വിക്കറ്റാണ് സിംബാബ്‍വേയ്ക്ക് വേണ്ടി നേടിയത്.