മുന്‍ ഐസ്വാള്‍ എഫ്.സി താരം ലിയന്‍ഡാല ഫനായ് വേക് അപ് പരിശീലകന്‍

Img 20210303 145137
- Advertisement -

മലപ്പുറം: മുന്‍ ഐസ്വാള്‍ എഫ്.സി താരവും കോച്ചുമായ ലിയന്‍ഡാല സെന ഫനായ് വേക് അപ് ഫുട്‌ബോള്‍ അക്കാദമിയുടെ പുതിയ കോച്ചായി ചുമതലയേറ്റു. മിനര്‍വ പഞ്ചാബ്, ചെന്നൈ സിറ്റി എഫ്.സി, ജോര്‍ജ്ജ് ടെലഗ്രാഫ് ടീമുകള്‍ക്ക് വേണ്ടി ജഴ്‌സിയണിഞ്ഞിട്ടുണ്ട്. 27 കാരനായ ഫനായ് മിസോറം സ്വദേശിയാണ്. എടവണ്ണയില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയില്‍ സെനാ ഫനായ് ഉടന്‍ ജോലിയില്‍ പ്രവേശിക്കും. ഇന്ത്യയിലെ തന്നെ മികച്ച സ്റ്റാമിനയുള്ള താരങ്ങള്‍ ഉയര്‍ന്നു വരുന്നത് മിസോറമില്‍ നിന്നാണ്. അതു കൊണ്ട് തന്നെ പുതിയ കോച്ചിന്റെ പരിശീലന പാഠങ്ങള്‍ അക്കാദമിയിലെ കുട്ടികള്‍ക്ക് മുതല്‍കൂട്ടാവും.

Advertisement