അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിനെ സിംബാബ്‍വേ പ്രഖ്യാപിച്ചു

സിംബാബ്‍വേയുടെ അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് സ്ക്വാഡിനെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെ ഷോണ്‍ വില്യംസ് നയിക്കും. രണ്ട് ടെസ്റ്റുകളുടെ പരമ്പര മാര്‍ച്ച് 2ന് ആരംഭിയ്ക്കും. സീനിയര്‍ താരങ്ങളായ ബ്രണ്ടന്‍ ടെയിലറും ക്രെയിഗ് ഇര്‍വിനും ടീമില്‍ ഇല്ല. ഇരു താരങ്ങളും അസുഖം കാരണം നാഷണല്‍ ക്യാമ്പിന് എത്തിയിരുന്നില്ല. തുടര്‍ന്ന് പരമ്പരയ്ക്കായി ഇവരെ പരിഗണിച്ചില്ല.

അബു ദാബിയിലാണ് മത്സരങ്ങള്‍ നടക്കുക.

സിംബാബ്‍വേ:Sean Williams (captain), Ryan Burl, Sikandar Raza Butt, Regis Chakabva, Kevin Kasuza, Wesley Madhevere, Wellington Masakadza, Prince Masvaure, Brandon Mavuta, Tarisai Musakanda, Richmond Mutumbami, Blessing ‍Muzarabani, Richard Ngarava, Victor Nyauchi, Donald Tiripano

Previous articleവനിതാ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ തീരുമാനമായി, ചെൽസിക്ക് അത്ലറ്റിക്കോ മാഡ്രിഡ് എതിരാളികൾ
Next articleമുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു