ബ്രണ്ടന്‍ ടെയിലറുടെ വിക്കറ്റ് നഷ്ടം, സിംബാബ്‍വേ മികച്ച രീതിയിൽ മുന്നേറുന്നു

BrendantaylorMahmudullahMushfiqur

ബംഗ്ലാദേശിന്റെ 468 റൺസെന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിന് ശേഷം ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ മൂന്നാം ദിവസം 114/1 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച് ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടിയിട്ടുണ്ട്. 81 റൺസ് നേടിയ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയിലറുടെ വിക്കറ്റാണ് സിംബാബ്‍വേയ്ക്ക് നഷ്ടമായത്.

രണ്ടാം വിക്കറ്റിൽ 105 റൺസ് നേടിയ ടെയിലര്‍ – കൈറ്റാനോ കൂട്ടുകെട്ട് മുന്നേറുമ്പോള്‍ മെഹ്ദി ഹസന്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ സിംബാ‍ബ്‍വേ ബംഗ്ലാദേശ് സ്കോറിന് 259 റൺസ് പിന്നിലാണ്. 63 റൺസുമായി കൈറ്റാനോയും 21 റൺസ് നേടിയ ഡിയോൺ മയേഴ്സുമാണ് ക്രീസിലുള്ളത്.

Previous article“തന്റെ ദുരന്തങ്ങൾ വേറെ പരിശീലകർക്ക് ആയിരുന്നെങ്കിൽ വിജയമായി കണക്കാക്കിയേനെ” – ജോസെ മൗറീനോ
Next articleലങ്കന്‍ ക്യാമ്പിലും കൊറോണ, ഇന്ത്യയ്ക്കെതിരെ കളിക്കുക രണ്ടാം നിരയോ?