ബംഗ്ലാദേശിന്റെ 468 റൺസെന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിന് ശേഷം ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ മൂന്നാം ദിവസം 114/1 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച് ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടിയിട്ടുണ്ട്. 81 റൺസ് നേടിയ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയിലറുടെ വിക്കറ്റാണ് സിംബാബ്‍വേയ്ക്ക് നഷ്ടമായത്.
രണ്ടാം വിക്കറ്റിൽ 105 റൺസ് നേടിയ ടെയിലര്‍ – കൈറ്റാനോ കൂട്ടുകെട്ട് മുന്നേറുമ്പോള്‍ മെഹ്ദി ഹസന്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ സിംബാബ്‍വേ ബംഗ്ലാദേശ് സ്കോറിന് 259 റൺസ് പിന്നിലാണ്. 63 റൺസുമായി കൈറ്റാനോയും 21 റൺസ് നേടിയ ഡിയോൺ മയേഴ്സുമാണ് ക്രീസിലുള്ളത്.