“തന്റെ ദുരന്തങ്ങൾ വേറെ പരിശീലകർക്ക് ആയിരുന്നെങ്കിൽ വിജയമായി കണക്കാക്കിയേനെ” – ജോസെ മൗറീനോ

20210709 143929

റോമയിൽ പരിശീലക സ്ഥാനം ഏറ്റെടുത്ത ജോസെ മൗറീനോ തന്റെ റോമയിലെ ലക്ഷ്യം പെട്ടെന്നുള്ള സക്സസ് അല്ല എന്ന് പറഞ്ഞു. ഇവിടെ ക്ലബ് തനിക്ക് ആവശ്യമുള്ള സമയം തരാം എന്ന് പറഞ്ഞിട്ടുണ്ട്. ഒരു മികച്ച പ്രൊജക്ട് ഭാവിയിലേക്ക് സൃഷ്ടിക്കാൻ ആണ് താൻ റോമയിൽ എത്തിയത് എന്നും ജോസെ പറഞ്ഞു. താൻ മുൻ ക്ലബുകളിൽ പരാജയം ആണെന്ന് ആൾക്കാർ പറയാൻ കാരണം തന്റെ കരിയറിൽ താൻ വലിയ വിജയങ്ങൾ മുമ്പ് നേടിയിട്ടുള്ളത് കൊണ്ടാണെന്നും ജോസെ പറഞ്ഞു.

“ഞാൻ ചെയ്തതിന്റെ ഇരയാണ് ഞാൻ, ആളുകൾ എന്നെ നോക്കുന്ന രീതി അങ്ങനെയാണ്, ഉദാഹരണത്തിന്, മാഞ്ചസ്റ്റർ യുണൈറ്റഡിൽ. ഞാൻ മൂന്ന് ട്രോഫികൾ നേടി, അത് ഒരു ദുരന്തമായിരുന്നു. ടോട്ടൻഹാമിൽ ഞാൻ അവരെ ഒരു കപ്പ് ഫൈനലിലേക്ക് കൊണ്ടുപോയി – അത് എന്നെ കളിക്കാൻ അനുവദിച്ചില്ല – അതും ഒരു ദുരന്തമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ദുരന്തമായ കാര്യം മറ്റുള്ള പരിശീലകരെ സംബന്ധിച്ചിടത്തോളം അതിശയകരമാണ്. ” ജോസെ പറഞ്ഞു

Previous article“മെസ്സി തന്റെ ഏറ്റവും മികച്ച സുഹൃത്ത്, പക്ഷെ ഫൈനലിൽ സൗഹൃദമല്ല പ്രധാനം” – നെയ്മർ
Next articleബ്രണ്ടന്‍ ടെയിലറുടെ വിക്കറ്റ് നഷ്ടം, സിംബാബ്‍വേ മികച്ച രീതിയിൽ മുന്നേറുന്നു