അഫ്ഗാനിസ്ഥാനെ ചുരുട്ടിക്കെട്ടി സിംബാബ്‍വേ, 131 റണ്‍സിന് ടീം ഓള്‍ഔട്ട്

അഫ്ഗാനിസ്ഥാനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കി സിംബാബ്‍വേ. ഇന്ന് അബു ദാബിയിലെ ആദ്യ ടെസ്റ്റില്‍ വെറും 47 ഓവറില്‍ ആണ് സിംബാബ്‍വേ അഫ്ഗാനിസ്ഥാനെ ഓള്‍ഔട്ട് ആക്കിയത്. നാല് വിക്കറ്റുമായി ബ്ലെസ്സിംഗ് മുസറബാനിയും 3 വിക്കറ്റ് നേടിയ വിക്ടര്‍ ന്യൗച്ചിയും ആണ് അഫ്ഗാനിസ്ഥാന്‍ നിരയെ തകര്‍ത്തെറിഞ്ഞത്.

അഫ്ഗാനിസ്ഥാന് വേണ്ടി 37 റണ്‍സ് നേടിയ അഫ്സര്‍ സാസായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഇബ്രാഹിം സദ്രാന്‍ 31 റണ്‍സ് നേടി.