ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി വാക്സിന് സ്വീകരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ രവിശാസ്ത്രി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഇന്ന് അഹമ്മദാബാസിലെ അപ്പോളോ ഹോസ്പിറ്റലിൽ വെച്ചാണ് രവിശാസ്ത്രി കോവിഡ് വാക്സിന് സ്വീകരിച്ചത്. 58കാരനായ രവി ശാസ്ത്രി അപ്പോളോ ഹോസ്റ്റിപറ്റ് സ്റ്റാഫുകളുടെ സേവനത്തിന് നന്ദി അറിയിച്ചു. രവി ശാസ്ത്രി തന്നെയാണ് ട്വിറ്ററിലൂടെ കോവിഡ് വാക്സിൻ സ്വീകരിച്ച വിവരം പങ്കുവെച്ചത്. ഇന്നലെ മുതൽ ഇന്ത്യയിലെ രണ്ടാം ഘട്ട വാക്സിൻ നൽകൽ ആരംഭിച്ചിരുന്നു.