ടി20 പരമ്പര നേരത്തെയാക്കുവാന്‍ സമ്മതിച്ച് സിംബാബ്‍വേയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

Zimbabwebangladesh

ബംഗ്ലാദേശും സിംബാബ്‍വേയും തമ്മിലുള്ള ടി20 പരമ്പര നേരത്തെ ആക്കുവാന്‍ തീരുമാനിച്ച് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡ്. ജൂലൈ 23ന് ആരംഭിക്കേണ്ട ആദ്യ ടി20 ജൂലൈ 22ന് നടത്തുവാനും അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജൂലൈ 23, 25 തീയ്യതികളില്‍ നടത്തുവാനുമാണ് ഇപ്പോള്‍ ഇരു ബോര്‍ഡുകളും തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ നിശ്ചയിച്ചത് പ്രകാരം ജൂലൈ 27ന് ആയിരുന്നു പരമ്പര അവസാനിക്കുവാനിരുന്നിരുന്നത്. ഒരു ടെസ്റ്റും രണ്ട് ഏകദിനവും ഇരു ടീമുകളും കളിച്ചപ്പോള്‍ മൂന്നിലും വിജയം ബംഗ്ലാദേശിനായിരുന്നു. നാളെയാണ് മൂന്നാം ഏകദിനം നടക്കാനിരിക്കുന്നത്.