ലോകകപ്പ് സെമിയിൽ ധോണി ഏഴാമനായി ഇറങ്ങിയത് തന്നെ ആശ്ചര്യപെടുത്തിയെന്ന് യുവരാജ്

Staff Reporter

ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ഏഴാമനായി ഇറങ്ങിയത് തന്നെ ആശ്ചര്യപെടുത്തിയെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനെതിരെ ആദ്യ 10 ഓവറിൽ ഇന്ത്യയുടെ നാല് മുൻ നിര ബാറ്റ്സ്മാൻമാർ പുറത്തായപ്പോൾ അനുഭവ സമ്പത്ത് കുറഞ്ഞ റിഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ് ധോണിക്ക് മുൻപേ ഇറങ്ങിയത്.ഇതാണ് യുവരാജ് സിങ്ങിനെ ആശ്ചര്യപെടുത്തിയത്.

ധോണി ഏഴാം നമ്പറിൽ ഇറങ്ങിയത് തന്നെ ആശ്ചര്യപെടുത്തിയെന്നും അനുഭവ സമ്പത്ത് കൂടുതലുള്ള ധോണി കുറച്ചു കൂടി നേരത്തെ ബാറ്റ് ചെയ്യാൻ ഇറങ്ങണമായിരുന്നെന്നും യുവരാജ് പറഞ്ഞു. ടീം മാനേജ്‌മന്റ് ഏതാണ് കരുതിയതെന്ന് തനിക്ക് അറിയില്ലെന്നും അതെല്ലാം കഴിഞ്ഞ കാര്യമാണെന്നും യുവരാജ് സിങ് പറഞ്ഞു. നാലാം നമ്പറിൽ ഒരു മികച്ച താരമില്ലാത്തതാണ് ഇന്ത്യക്ക് കപ്പ് നഷ്ടമാവാൻ കാരണണമെന്നും യുവരാജ് പറഞ്ഞു.

ഏഴാം നമ്പറിൽ ഇറങ്ങിയ ധോണിയും ജഡേജയും ചേർന്ന സഖ്യം 116 റൺസ് കൂട്ടിച്ചേർത്തെങ്കിലും ജയത്തിന് 18 റൺസിന് അകലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചിരുന്നു. അന്ന് ഇന്ത്യൻ മുൻ നിര ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടപ്പോൾ ഇന്നിംഗ്സ് പടുത്തുയർത്താൻ ധോണിയെ നേരത്തെ ഇറക്കണമെന്ന് പല മുൻ താരങ്ങളും ആവശ്യപ്പെട്ടിരുന്നു.