തനിക്ക് ശേഷം ജെറാഡ് ലിവർപൂളിന്റെ പരിശീലകൻ ആകണമെന്ന് ക്ലോപ്പ്

- Advertisement -

താൻ ലിവർപൂൾ പരിശീലക സ്ഥാനത്ത് നിന്ന് പോവുകയാണെങ്കിൽ ജെറാഡിനെ ലിവർപൂളിന്റെ പരിശീലകനാക്കണം എന്ന് ക്ലോപ്പ്. ലിവർപൂൾ ഇതിഹാസങ്ങളായ ജെറാഡും കെന്നി ഡാഗ്ലിഷും താൻ ലിവർപൂളിൽ എത്തിയത് മുതൽ തന്നെ സഹായിക്കുന്നുണ്ട്. താൻ ക്ലബ് വിടുകയാണെങ്കിൽ ഇവരിൽ ആരെയെങ്കിലും തന്നെ ആകും ക്ലബ് തനിക്ക് പകരം നിയമിക്കുക. ക്ലോപ്പ് പറഞ്ഞു.

എന്നാൽ ജെറാഡ് വരണം എന്നാണ് തന്റെ ആഗ്രഹം. ഇപ്പോൾ സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിന്റെ പരിശീലകനാണ് ജെറാഡ്. ജെറാഡിന് തനിക്ക് പകരക്കാരൻ ആകാനുള്ള കഴിവ് ഉണ്ടെന്ന് ക്ലോപ്പ് പറഞ്ഞു. ജെറാഡിന് ഇവിടെ എന്ത് സഹായത്തിനും താൻ ഉണ്ടാകുമെന്നും ക്ലോപ്പ് പറഞ്ഞു. ക്ലോപ്പിന്റെ ഈ വാക്കുകളിൽ സന്തോഷം ഉണ്ട് എന്ന് ജെറാഡ് പറഞ്ഞു. എന്നാൽ ക്ലോപ്പ് ദീർഘകാലം ലിവർപൂളിൽ തുടരണമെന്നാണ് തന്റെ ആഗ്രഹം എന്ന് ജെറാഡ് പറഞ്ഞു.

Advertisement