ട്രിനിഡാഡ് & ടൊബാഗോയിൽ നിന്ന് ഒരു താരത്തെ കൂടെ ഗോകുലം ടീമിൽ എത്തിക്കുന്നു

- Advertisement -

പുതിയ ഐലീഗ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ഒരു വിദേശ സൈനിംഗ് കൂടെ ഗോകുലം കേരള എഫ് സി പൂർത്തിയാക്കുകയാണ്. ട്രിനിഡാഡ് ടൊബാഗോ സ്വദേശിയായ നഥാനിയേൽ ഗാർസിയയെ ആണ് ഗോകുലം കേരള എഫ് സി സൈനി ചെയ്യുന്നത്ം ഒരു വർഷത്തെ കരാറിലാകും താരത്തെ സൈൻ ചെയ്യുക. മധ്യനിര താരമായ ഗാർസിയ ബ്രൂണോ പെല്ലിസേരിക്ക് ഒപ്പം മലബാറിയൻസിന്റെ മധ്യനിര നിയന്ത്രിക്കും.

മുമ്പ് ട്രിനിഡാഡ് ടൊബാഗോയുടെ അണ്ടർ 22 ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ് ഗാർസിയ. ട്രിനിഡാഡിലെ തന്നെ സെൻട്രൽ എഫ് സിയുടെ ഭാഗമായിരുന്നു താരം കരിയറിൽ ഇതുവരെ ഭൂരിഭാഗവും കളിച്ചത്. അവിടെ ക്ലബിനൊപ്പം നിരവധി കിരീടങ്ങളും ഗാർസിയ നേടി. ഇപ്പോൾ പോയിന്റ് ഫോർടിൻ സിവിക് എഫ് സിയിൽ നിന്നാണ് ഗാർസിയ ഗോകുലത്തിൽ എത്തുന്നത്. ട്രിനിഡാഡിൽ നിന്നുള്ള ഗോകുലത്തിലെ മൂന്നാം താരമാണിത്. നേരത്തെ മാർകസിനെയും ആൻഡ്രെ എറ്റിയെന്നെയും ഗോകുലം കേരള എഫ് സി സ്വന്തമാക്കിയിരുന്നു.

Advertisement