കോഹ്‌ലിയുടെ ജോലിഭാരം കുറക്കാൻ ടി20യിൽ രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്ന് യുവരാജ് സിങ്

Photo:Twitter/@BCCI
- Advertisement -

വിരാട് കോഹ്‌ലിക്ക് ജോലി ഭാരം കൂടുതലാണെന്ന് തോന്നുന്നുണ്ടെങ്കിൽ ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മയെ പരിഗണിക്കാമെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. നിലവിൽ ഇന്ത്യൻ ടീമിനെ മൂന്ന് ഫോർമാറ്റുകളിലും വിരാട് കോഹ്‌ലിയാണ് നയിക്കുന്നത്. ലോകകപ്പിലെ തോൽവിക്ക് ശേഷം രോഹിത് ശർമയെ ഇന്ത്യൻ ക്യാപ്റ്റൻ ആകണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു.

നിലവിൽ ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. ടി20 ഫോർമാറ്റിൽ മികച്ച ക്യാപ്റ്റൻസി റെക്കോർഡാണ് രോഹിത് ശർമക്കുള്ളത്. മുംബൈ ഇന്ത്യൻസിന്റെ കൂടെ നാല് ഐ.പി.എൽ കിരീടങ്ങൾ എന്ന നേട്ടവും രോഹിത്തിന് ക്യാപ്റ്റൻ എന്ന നിലയിൽ ഉണ്ട്. ക്യാപ്റ്റൻസി പങ്ക് വെക്കുകയെന്നത് മോശം കാര്യം അല്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ വിരാട് കോഹ്‌ലിക്ക് തന്റെ ജോലി ഭാരം കുറക്കാൻ ഇത് ഉപകാരപ്പെടുമെന്നും യുവരാജ് സിങ് പറഞ്ഞു.

നേരത്തെ ക്രിക്കറ്റിൽ രണ്ട് ഫോർമാറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇപ്പോൾ ടി20 ക്രിക്കറ്റ് അടക്കം മൂന്ന് ഫോർമാറ്റുകൾ ഉള്ളതുകൊണ്ട് വിരാട് കോഹ്‌ലിക്ക് ജോലി ഭാരം തോന്നുകയാണെങ്കിൽ മറ്റൊരാളെ ടി20 ക്യാപ്റ്റൻ ആക്കാമെന്ന് യുവരാജ് സിങ് പറഞ്ഞു.

Advertisement