പീർലെസിന് വിജയം, ലീഗിൽ ഒന്നാമത്

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഇനി ഒരു റൗണ്ട് മത്സരങ്ങൾ മാത്രം ബാക്കി. ഇന്ന് നടന്ന ലീഗിലെ നിർണായക മത്സരത്തിൽ വിജയിച്ച് പീർലെസ് വീണ്ടും ലീഗിൽ ഒന്നാമത് എത്തി. ഇന്ന് റെയിൻബോയെ നേരിട്ട പീർലെസ് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഈസ്റ്റ് ബംഗാളിനെ മറികറന്ന് പീർലെസ് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ദീപെന്തു ദൗവരിയാണ് പീർലെസിനായി വിജയ ഗോൾ നേടിയത്.

ഈ വിജയത്തോടെ പീർലെസ് 10 മത്സരങ്ങളിൽ നിന്ന് 20 പോയന്റിൽ എത്തി. 10 മത്സരങ്ങളിൽ നിന്ന് 20 പോയന്റു തന്നെ ഉള്ള ഈസ്റ്റ് ബംഗാൾ ലീഗിൽ രണ്ടാമത് നിൽക്കുകയാണ്. ഗോൾ ഡിഫറൻസാണ് പീർലെസിനെ ഒന്നാമത് ആക്കുന്നത്. 10 മത്സരങ്ങളിൽ 17 പോയന്റുള്ള മോഹൻ ബഗാനും ഇപ്പോൾ കിരീട പ്രതീക്ഷയുണ്ട്. സെപ്റ്റംബർ 29നാണ് ഫൈനൽ റൗണ്ട് നടക്കുക.

അവസാന റൗണ്ട് ഫിക്സ്ചർ;

മോഹൻ ബഗാൻ vs കലിഗട്ട് – മോഹൻ ബഗാൻ ഗ്രൗണ്ട്

ഈസ്റ്റ് ബംഗാൾ vs കൊൽക്കത്ത കസ്റ്റംസ് – ഈസ്റ്റ് ബംഗാൾ ഗ്രൗണ്ട്

പീർലസ് vs ജോർജ് ടെലിഗ്രാഫ് – ബറാസത്ത് സ്റ്റേഡിയം

Advertisement