ഒരു പന്ത് പോലും എറിയാനാവാതെ പാകിസ്ഥാൻ – ശ്രീലങ്ക പോരാട്ടം ഉപേക്ഷിച്ചു

- Advertisement -

പത്ത് വർഷത്തിന് ശേഷം പാകിസ്ഥാനിൽ നടക്കുന്ന ആദ്യ ഏകദിന മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചു. നിർത്താതെ പെയ്ത മഴയാണ് ഒരു പന്ത് പോലും അറിയാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.

ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഫലമില്ലാതെ പോയി. അടുത്ത ഞായറാഴ്ച നടക്കുന്ന രണ്ടാമത്തെ ഏകദിന മത്സരത്തിനും മഴ ഭീഷണിയാണ്. 2009ൽ ശ്രീലങ്കൻ ടീം സഞ്ചരിച്ച ബസിന് നേരെ ഉണ്ടായ തീവ്രവാദ ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ അന്തർ ദേശീയ മത്സരങ്ങൾ ഒന്നും നടന്നിരുന്നില്ല.

തുടർന്ന് ആദ്യമായിട്ടാണ് ശ്രീലങ്കൻ ടീം പരമ്പരക്ക് വേണ്ടി പാകിസ്ഥാനിൽ എത്തിയത്. തീവ്രവാദ ഭീഷണയെ തുടർന്ന് പത്തോളം ശ്രീലങ്കൻ താരങ്ങൾ പരമ്പരയിൽ നിന്ന് വിട്ട് നിന്നിരുന്നു. ഏകദിന പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയുമുണ്ട്.

Advertisement