2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടി മുൻ ഇന്ത്യൻ താരം യൂസുഫ് പത്താൻ. തൃണമൂൽ കോൺഗ്രസിനായി മത്സരിച്ച യൂസുഫ് പത്താൻ പാർലമെന്റിൽ ഉണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്. അദ്ദേഹം വെസ്റ്റ് ബംഗാളിലെ ബഹരംപൂർ മണ്ഡലത്തിൽ ആണ് മത്സരിച്ചത്. 62778 വോട്ടിന്റെ ഭൂരിപക്ഷം ഇപ്പോൾ യൂസുഫ് പഠാനുണ്ട്.
ആകെ 419425 വോട്ടുകൾ ആകെ നേടി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരി ആണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ബി ജെ പി ഈ മണ്ഡലത്തിൽ മൂന്നാമതും ഫിനിഷ് ചെയ്തു.
2007 മുതൽ 2012 വരെ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 2021ൽ ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടി20, ഏകദിന ഫോർമാറ്റുകളിലായി 79 മത്സരങ്ങളിൽ ഇന്ത്യക്ക് ആയി കളിച്ചു. ഇക്കാലയളവിൽ 1046 റൺസും 46 വിക്കറ്റും അദ്ദേഹം നേടിയിരുന്നു.
2007-ൽ ഇന്ത്യക്ക് ഒപ്പം ടി20 ലോകകപ്പ് കിരീടവും 2011ൽ ഏകദിന ലോകകപ്പും യൂസുഫ് നേടിയിട്ടുണ്ട്.