യുവാക്കള്‍ ആഭ്യന്തര മത്സരങ്ങള്‍ സജീവമായി കളിക്കാത്തതാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ശാപം

- Advertisement -

യുവാക്കള്‍ ആഭ്യന്തര ക്രിക്കറ്റില്‍ വളരെ കുറച്ച് മത്സരം മാത്രം കളിക്കുന്നതാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ശാപമെന്ന് പറഞ്ഞ് കമ്രാന്‍ അക്മല്‍. 2-3 പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ കളിച്ച് അവയില്‍ മികവ് പുലര്‍ത്തിയാല്‍ നേരെ ടീമിലെത്തുകയാണ് കളിക്കാര്‍.

ഇത് ടീമിന് വലിയ വില നല്‍കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ്. താരങ്ങള്‍ ചതുര്‍ദിന മത്സരങ്ങള്‍ 2-3 വര്‍ഷമെങ്കിലും സ്ഥിരമായി കളിച്ച ശേഷം മാത്രമേ ദേശീയ ടീമിലേക്ക് താരങ്ങളെ പരിഗണിക്കാവുള്ളുവെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ താരങ്ങള്‍ക്ക് ടീമിലെത്തുമ്പോള്‍ വേണ്ടത്ര പക്വതയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement