ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കാനായാല്‍, അത് തനിക്ക് ലോകകപ്പ് നേടിയത് പോലെ – ഇഷാന്ത് ശര്‍മ്മ

- Advertisement -

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കാനായാല്‍ അത് ലോകകപ്പ് നേടിയതിന് തുല്യമാണെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ് ഇഷാന്ത് ശര്‍മ്മ. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ വിജയം പിടിച്ചെടുത്താല്‍ ഇന്ത്യയ്ക്ക് ന്യൂസിലാണ്ടുമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടാം.

അഹമ്മദാബാദിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കുകയാണെങ്കില്‍ ഇഷാന്ത് ശര്‍മ്മ കപില്‍ ദേവിന് ശേഷം ഇന്ത്യയ്ക്കായി നൂറ് ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആയി മാറും. താന്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നതെന്നും അതിനാല്‍ തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തനിക്ക് ലോകകപ്പ് പോലെയാണെന്നും ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയിച്ച് ഫൈനലിലേക്ക് യോഗ്യത നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇഷാന്ത് ശര്‍മ്മ വ്യക്തമാക്കി.

Advertisement